അപകടത്തിനിടെ പരിക്കേല്‍ക്കാതിരിക്കാനുള്ള സംവിധാനമായ എയര്‍ബാഗ് മുഖത്തമര്‍ന്ന് ശ്വാസംമുട്ടി, രണ്ട് വയസുകാരി മരിച്ചു. മലപ്പുളം. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവെയാണ് ദാരുണാന്ത്യം.
പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.