Site icon Janayugom Online

അച്ഛനെ സഹായിക്കാന്‍ ഒപ്പംകൂടി: പൊറോട്ടയില്‍ എക്സപര്‍ട്ടായി 13 കാരി, ഒരു ദിവസം 150 പരം പൊറോട്ട ഉണ്ടാക്കിയ ശേഷം സ്കൂളിലേക്ക്

porotta

13 കാരി രേഷ്മയുണ്ടാക്കുന്ന പൊറോട്ടക്ക് പ്രിയമേറിയതോടെ നെടുവേലിയിലെ ഗണേശിന്റെ കടയില്‍ പൊറോട്ട പ്രിയരുടെ തിരക്കാണ്. അച്ഛന്‍ ഗണേശിനെ സഹായിക്കാന്‍ കൗതുകത്തില്‍ പൊറോട്ട അടിച്ചു തുടങ്ങിയ രേഷ്മ ഇപ്പോള്‍ ഒരു ദിവസം 150 പരം പൊറോട്ട ഉണ്ടാക്കിയ ശേഷമാണ് സ്കൂളിലേക്ക് പോകുന്നത്. ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് രേഷ്മ. 

തന്റെ പൊറോട്ടയ്ക്ക് ആവശ്യക്കാർ ഏറിയതോടെ രേഷ്മയും ആവേശത്തിലാണ്. പഠനത്തിനൊപ്പം കലാ കായിക രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി. ഇലന്തൂർ നെടുവേലി ജംഗ്ഷനിലെ വീടിനോട് ചേർന്ന് വീട്ടിൽ ഊന്നും തട്ടുകടയും നടത്തുന്ന പിതാവ് ഗണേശനെ ചെറുതായൊന്നു സഹായിക്കാൻ കൗതുകത്തിന്റെ പേരിൽ തുടങ്ങിയതാണി പ്രവൃത്തി.

രേഷ്മയുടെ കുഞ്ഞു കൈകൾ കൊണ്ട് മാവ് കുഴച്ച്‌ ഉരുട്ടി വീശിയടിച്ച് പരത്തി കല്ലിലിട്ടുമൊരിച്ചെടുക്കുന്ന പൊറോട്ടയ്ക്ക് കൈപ്പുണ്യത്തിന്റെ സ്വാദ് ഏറെയാണന്നാണത് സ്ഥിരം ഉപഭോക്താക്കളുടെ അഭിപ്രായം. ആവശ്യക്കാർ ഏറിയതോടെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അച്ഛൻ ഗണേശനോടൊപ്പം ഒരു മണിക്കൂറോളം തട്ടുകടയിൽ. പിന്നീടുള്ള സമയം പഠനത്തിനായി ചെലവഴിക്കും. തന്റെ പൊറോട്ടയ്ക്ക് ആവശ്യക്കാർ കൂടുന്നതില്‍ ഗണേശനും അഭിമാനമാണ്. ബേക്കറികളിൽ പലഹാരങ്ങൾ ഉണ്ടാക്കി നൽകാറുമുണ്ട് രേഷ്മ.

Eng­lish Sum­ma­ry: Child makes porotta

You may also like this video

Exit mobile version