Site iconSite icon Janayugom Online

രക്ഷാപ്രവര്‍ത്തകരിലൂടെ പുനര്‍ജന്മം; 18 മാസം പ്രായമുള്ള റഗദ് ബ്രഡ് കഴിച്ചു, പുതപ്പിനടിയില്‍ സുഖമായിരിക്കുന്നു, അമ്മയും സഹോദരങ്ങളും പോയതറിയാതെ…

childchild

സിറിയയിലും തുർക്കിയിലും നാശം വിതച്ച വൻ ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 18 മാസം പ്രായമുള്ള കുഞ്ഞ്. റഗദ് ഇസ്മയിലെന്ന കുഞ്ഞാണ് ലോകത്തെ നടുക്കിയ ഭൂചലനത്തില്‍ നിന്ന് അത്ഭൂതകരമായി രക്ഷപ്പെട്ടത്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിയെ ലഭിക്കുകയായിരുന്നു. പരിക്കൊന്നും ഏറ്റിട്ടില്ല. തന്റെ അമ്മയെയും സഹോദരങ്ങളെയും നഷ്ടമായതിനെക്കുറിച്ചൊന്നും റഗദിനറിയില്ല.
തിങ്കളാഴ്ച തെരച്ചില്‍ നടത്തുന്നതിനിടെയാണ് റഗദിനെ കണ്ടെടുത്തതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

ഗർഭിണിയായ അമ്മയ്‌ക്കൊപ്പം അവളുടെ രണ്ട് സഹോദരങ്ങളും മരിച്ചുവെന്ന് റഗദിന്റെ ബന്ധു പറഞ്ഞു. റഗദ്, ഒരു കഷ്ണം ബ്രെഡ് കഴിച്ചുവെന്നും തണുപ്പുള്ളതിനാല്‍ പുതച്ച് ഇരിക്കുകയാണെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റഗദിന്റെ പിതാവിനെ അറിയിച്ചതായി ബന്ധുകൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റൊരു കുടുംബത്തെയും അമ്മയെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്താനായതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Child res­cued from earthquake

You may also like this video

Exit mobile version