Site icon Janayugom Online

നെടുമങ്ങാട് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു: ഒരാള്‍ക്കായി തിരിച്ചില്‍ തുടരുന്നു, വീഡിയോ

നെടുമങ്ങാട് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ബന്ധുകളാണ് ഇരുവരും.

ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. നസ്റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വൈകിട്ട് ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേര്‍ കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളാണ് പുഴയിൽ കുളിക്കുന്നതിനിടെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. പത്ത് പേരുണ്ടായിരുന്നു ഇവര്‍. രക്ഷപ്രവര്‍ത്തകര്‍ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെടുകയായിരുന്നു.

Eng­lish Summary:child who got caught in the Nedu­man­gad moun­tain flood has died
You may also like this video

Exit mobile version