Site iconSite icon Janayugom Online

പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താൻ ആവാതെ കുട്ടികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാലവർഷത്തെ തുടർന്ന് മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താൻ ആവാതെ കുട്ടികൾ. ക്യാമ്പുകൾ പ്രവർത്തിക്കുന്ന തലവടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എഡിയുപി സ്കൂൾ, വെള്ളക്കെട്ട് മൂലം ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത തലവടി മോഡൽ യുപിഎസ് അടക്കമുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അധ്യാന വർഷത്തിലെ ആദ്യദിനം ക്ലാസിൽ എത്തുന്നതിന് സാധിക്കാതെ വരുന്നത്. അതോടൊപ്പം തന്നെ അങ്കണവാടി പ്രവേശനോത്സവവും ബുധനാഴ്ചത്തേക്ക് മാറ്റി നിശ്ചയിച്ചിരിക്കുകയാണ്.

Exit mobile version