Site icon Janayugom Online

കുടുംബപെന്‍ഷന് അവകാശിയായി മക്കളെ നിര്‍ദേശിക്കാം

കുടുംബ പെന്‍ഷന്‍ അവകാശിയായി വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരം ആണ്‍മക്കളുടെയോ പെണ്‍മക്കളുടെയോ പേര് നല്‍കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 

ഇതുപ്രകാരം വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന് തങ്ങളുടെ കുട്ടിയെയോ കുട്ടികളെയോ നോമിനിയായി വെക്കാം. നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ. ചില പ്രത്യേക സാഹചര്യങ്ങളിലും ജീവിത പങ്കാളി മരിക്കുകയോ അയോഗ്യരാകുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. 

പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് 2021‑ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ചട്ടങ്ങളിലാണ് ഭേദഗതി. ദാമ്പത്യത്തര്‍ക്കം വിവാഹമോചന നടപടികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, സ്ത്രീധനത്തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവർക്ക് ഇത് ഗുണകരമാകുമെന്നാെണ് വിലയിരുത്തല്‍. 

Eng­lish Summary:Children can be nom­i­nat­ed as heirs for fam­i­ly pension…

You may also like this video

Exit mobile version