Site iconSite icon Janayugom Online

സ്‌കൂളില്‍ കയറാതെ നാടുചുറ്റന്ന കുട്ടികള്‍ പൊലീസിന് തലവേദനയാവുന്നു

schoolsschools

സ്‌കൂളില്‍ കയറാതെ കറങ്ങുവാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തേടിയിറങ്ങുക എന്നത് പൊലീസിന് സ്ഥിരം ജോലിയാവുന്നു. ഉടൂമ്പന്‍ചോല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളില്‍ പോകുവാന്‍ വേണ്ടി വീട് വീട്ട് ഇറങ്ങിയ രണ്ട് പേരും വീട്ടുകാര്‍ അറിയാതെ നാടുചുറ്റുവാന്‍ ഇറങ്ങിയതാണ് പൊലീസിന് തൊന്തരവ് ആക്കിയത്. സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേയ്ക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് സ്‌കൂളില്‍ എത്തിയില്ലയെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്.

ഉടന്‍തന്നെ സ്‌കൂള്‍ അധികൃതര്‍ പരാതിയുമായി ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി. നാടുചുറ്റുവാന്‍ പോയ കുട്ടികളില്‍ ഒരുവന്‍ ഇതിന് മുമ്പും ഇത്തരത്തില്‍ സ്‌കൂളില്‍ കയറാതെ നാട് ചുറ്റിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് തുടര്‍നടപടികള്‍ക്ക് ശേഷം കുട്ടികളെ കോടതിയില്‍ ഹാജരാക്കി.

Eng­lish Sum­ma­ry: Chil­dren who wan­der around with­out going to school get a headache for the police

You may like this video also

Exit mobile version