Site iconSite icon Janayugom Online

അപ്പൂപ്പൻതാടി; കുട്ടികളുടെ ക്യാമ്പ് 10, 11, 12 തീയതികളിൽ തിരുവല്ലയിൽ

childrenchildren

കുട്ടികൾക്കായി ‘അപ്പൂപ്പൻതാടി’ എന്നപേരിൽ സംസ്ഥാന തലത്തിൽ ഒരു വേനൽക്കാല ആക്ടിവിറ്റി ക്യാമ്പ് ഏപ്രിൽ 10, 11, 12 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സംഘടിപ്പിക്കുന്നു. പ്രജ്ഞ സൊസൈറ്റി ഫോർ റിസർച്ച് & ഡവലപ്മെന്റ് ഓഫ് വിമൻ & ചിൽഡ്രനും ഡോ. എം.എം. തോമസ് ലൈബ്രറി & റിസർച്ച് സെന്ററും സംയുക്തമായാണ് തിരുവല്ല മഞ്ഞാടിയിൽ ഈ ക്യാമ്പൊരുക്കുന്നത്.

ശരീരത്തെയും മനസിനെയും പഠിക്കുകയും പരിശീലനങ്ങളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ വ്യക്തിബോധം, സർഗാത്മകത, ആശയവിനിമയശേഷി, ഏകാഗ്രത, നിരീക്ഷണപാടവം, സംഘപ്രവർത്തനശേഷി, വ്യക്തിത്വ വികാസം, മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി, ആത്മാഭിമാനം തുടങ്ങിയ ഗുണങ്ങളെ വളര്ത്താനും ഒറ്റയ്ക്കും ഗ്രൂപ്പായും രംഗാവതരണങ്ങൾ സൃഷ്ടിക്കുവാനും രൂപകല്പന ചെയ്യാനുമുള്ള പരിശീലനം ലക്ഷ്യമിട്ടുള്ള ഡിസൈനാണ് ഈ ക്യാമ്പിനുള്ളത്. തിയറ്റർ, ആർട്ട്, ക്രാഫ്റ്റ് എന്നീ മേഖലകൾ കൂട്ടിയിണക്കിയാണ് ക്യാമ്പിന്റെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. 7 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8075232063 . വാട്സ്അപ് : 6238317324

Eng­lish Sum­ma­ry: Chil­dren’s Camp on 10th, 11th and 12th at Thiruvalla

You may also like this video

Exit mobile version