പത്തനംതിട്ട കോട്ടമൺപാറ യുപി സ്കൂള്‍ ശിശുദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക ബെറ്റി ജോസഫിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാർത്ഥികളും റാലിയുടെ ഭാഗമായി. അതിനുശേഷം നടന്ന പൊതുസമ്മേളനം ലോക്കൽ മാനേജർ ഫിലിപ്പോസ് ജോൺ ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ ഫിലിപ്പോസ് വി വി (പി ടി എ പ്രസിഡന്റ്), ധന്യ എ കെ (പി ടി എ വൈസ് പ്രസിഡന്റ്), എബി തോമസ്,പ്രശാന്ത്, നിതീഷ്, വിനു,ലേഖ, രജനി, എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, മധുരവിതരണവും നടത്തി.
English Summary: Kotamanpara UP School celebrated Children’s Day
You may also like this video