പ്രശസ്ത ബാല സാഹിത്യകാരി വിമല മേനോന് അന്തരിച്ചു. 76 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവന്റെയും ട്രിവാന്‍ഡ്രം സ്പെഷ്യല്‍ ബഡ്സ് സ്കൂളിന്റെയും പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച വിമല മേനോന് 21 വര്‍ഷം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ചാപ്റ്റര്‍ സെക്രട്ടറി ആയിരുന്നു.
‘മന്ദാകിനി പറയുന്നത്’ ആണ് പ്രധാന ബാലസാഹിത്യ നോവല്‍. സംസ്കാരം ഞായറാഴ്ച വൈകിട്ട് തൈക്കാട് ശ്മശാനത്തില്‍ നടക്കും.
English Summary: writer Vimala Menon passes away
You may like this video also