Site iconSite icon Janayugom Online

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന

ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 2022 സാമ്പത്തികവര്‍ഷത്തില്‍ വന്‍ വര്‍ധന. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022 സാമ്പത്തികവര്‍ഷം ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 45.51 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 2021 സാമ്പത്തികവര്‍ഷത്തിലുണ്ടായ 4.82 ലക്ഷം കോടിയുടെ ഇറക്കുമതിയെ അപേക്ഷിച്ച്‌ 2022‑ല്‍ ഉണ്ടായത് 7.02 ലക്ഷം കോടിയുടെ ഇറക്കുമതിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മിനറല്‍ ഫ്യൂവല്‍, മിനറല്‍ ഓയില്‍, കെമിക്കലുകള്‍, വളം, പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍, ഇലക്‌ട്രിക്കല്‍ മെഷീനുകള്‍, ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വന്‍തോതില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
2021 സാമ്പത്തികവര്‍ഷം ചൈനയില്‍നിന്നുള്ള കയറ്റുമതിയില്‍ 4.5 ശതമാനം വര്‍ധനയുണ്ടായിരുന്നു. അതേസമയം, 2020 സാമ്പത്തികവര്‍ഷം ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 6.21 ശതമാനത്തിന്റെ കുറവും ഉണ്ടായി.
eng­lish sum­ma­ry; chi­na import india hike
You may also like this video;

Exit mobile version