Site icon Janayugom Online

ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

aadhar

ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർമാർ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) വെബ്സൈറ്റിൽ നുഴഞ്ഞുകയറി ആധാർ വിവരങ്ങൾ ചോർത്തുന്നുവെന്ന് യുഎസ് സൈബർ സെക്യൂരിറ്റി സ്ഥാപനമായ റെക്കോർഡഡ് ഫ്യൂച്ചർ ഇങ്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ റിപ്പോര്‍ട്ടുകളെ നിഷേധിച്ചുകൊണ്ട് യുഐഡിഎഐ രംഗത്തെത്തി . 100 കോടി ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളാണ് യുഐഡിഎഐയുടെ പക്കലുള്ളത്.

 


ഇതുകൂടി വായിക്കു: ഇന്ത്യക്കെതിരെ സൈബർ ആക്രമണം; പിന്നിൽ കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പെന്ന് കാസ്പെർസ്കി: ആരോഗ്യസേതുവിന്റെ വ്യാജനിറക്കിയും ഹാക്കിങ്


ഈ വർഷം ജൂണിനും ജൂലൈയ്ക്കുമിടയിൽ ഹാക്കർമാർ വെബ്സൈറ്റിൽ കടന്നുകയറിയെന്നാണ് ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെക്കോർഡഡ് ഫ്യൂച്ചർ ഇങ്ക് പറയുന്നത്. എന്തു തരം വിവരങ്ങളാണു മോഷ്ടിക്കപ്പെട്ടതെന്നു വ്യക്തമല്ല. എന്നാൽ അത്തരത്തിലൊരു കടന്നുകയറ്റം നടന്നതിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് യുഐഡിഎഐ പറയുന്നത്. അതിശക്തമായ സുരക്ഷാസംവിധാനമാണ് യുഐഡിഎഐക്കുള്ളതെന്നും കൃത്യമായി നവീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 


ഇതുകൂടി വായിക്കു: സമൂഹമാധ്യമങ്ങളില്‍ വ്യാപക ഹാക്കിങ്; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്


 

ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ടൈംസ് ഗ്രൂപ്പിനെയും ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നാണ് റെക്കോർഡഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കമ്പനിയും ഈ റിപ്പോർട്ട് നിഷേധിച്ചു.

Eng­lish sum­ma­ry: Chi­na leaks Aad­haar data using hackers

you may also like this video

Exit mobile version