മൂന്ന് വര്‍ഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം ചെെന അതിര്‍ത്തികള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡിന് മുമ്പ് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളിൽ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് വന്ന സാഹചര്യത്തിൽ വളർച്ചാ നിരക്കിനെ സഹായിക്കാൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അതിർത്തികൾ തുറന്നെങ്കിലും കുറച്ച് കാലത്തേക്ക് വലിയതോതിലുള്ള സന്ദർശക പ്രവാഹമോ സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ മുന്നേറ്റമോ പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
2020 മാർച്ച് 28ന് മുമ്പ് അനുവദിച്ച വിസ കൈവശമുള്ള എല്ലാ വിദേശികൾക്കും നിർദിഷ്ട തീയതിക്കുള്ളിൽ ചൈനയിലേക്ക് പ്രവേശിക്കാൻ കഴിയും. ഷാങ്ഹായ് തുറമുഖത്തിലൂടെ കടന്നുപോകുന്ന ക്രൂയിസ് കപ്പലുകളും തെക്കൻ ടൂറിസ്റ്റ് ദ്വീപായ ഹൈനാനിലേക്കും ഗ്വാങ് ഡോങ്ങിലേക്കുമുള്ള വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. 2020 മാർച്ച് 28 ന് മുമ്പ് അനുവദിച്ച സാധുവായ വിസയുള്ള വിദേശികളെ പ്രവേശിക്കാൻ അനുവദിക്കുമെന്നും കോണ്‍സുലാര്‍ വകുപ്പ് അറിയിപ്പില്‍ പറഞ്ഞു. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സീറോ-കോവിഡ് നയം അവസാനിപ്പിച്ചിരുന്നു.
English Summary;China opens borders for tourists after Covid
You may also like this video