അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സാന്നിധ്യം വിപുലപ്പെടുത്തുകയും അതിര്‍ത്തികളിലെ കടന്നുകയറ്റം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വിദേശനയങ്ങള്‍ പുനഃപരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.
ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഡിമാന്‍ഡ്സ് ഫോര്‍ ഗ്രാന്റ്സ് എന്ന പേരിലാണ് 2022–23 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ സമിതി സമര്‍പ്പിച്ചത്. അഫ്ഗാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സഹായങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ത്യന്‍ പദ്ധതികളെ ബാധിച്ചതായി വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചിരുന്നു.
English Summary: China: Parliamentary committee to review foreign policy
You may also like this video