Site icon Janayugom Online

താലിബാനെ അംഗീകരിച്ച് ചെെന ; സൗഹൃദത്തിന് തയാറാണെന്ന് പ്രഖ്യാപനം

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന. താലിബാൻ ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ താലിബാനുമായി സൗഹൃദം സ്ഥാപിക്കാൻ ചെെന ശ്രമിച്ചുവരികയായിരുന്നു. താലിബാൻ ഭരണം പിടിച്ചെടുത്തതില്‍ ലോകരാഷ്ട്രങ്ങള്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചെെനയുടെ നീക്കം. 47 കിലോമീറ്റര്‍ അതിര്‍ത്തി അഫ്ഗാനിസ്ഥാനുമായി ചെെന പങ്കിടുന്നുണ്ട്. ചെെനീസ് സര്‍ക്കാരിന് എതിരെ പോരാടുന്ന

താലിബാൻ ഭരണം പിടിച്ചെടുത്തതിൽ ലോകരാഷ്ട്രങ്ങൾ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. 47 കിലോമീറ്റർ അതിർത്തി അഫ്ഗാനിസ്ഥാനുമായി ചൈന പങ്കിടുന്നുണ്ട്. അതേസമയം ചൈനീസ് സർക്കാരിന് എതിരെ പോരാടുന്ന ഉയ്ഗൂർ മുസ്ലിം വിഭാഗങ്ങൾക്ക് താലിബൻ സഹായം നൽകിയേക്കുമെന്ന ഭയവും ചൈനയ്ക്കുണ്ട്. കഴിഞ്ഞമാസം താലിബാൻ നേതൃത്വം ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Eng­lish sum­ma­ry; chi­na to-make-tie-up-with-taliban

You may also like this video;

Exit mobile version