Site iconSite icon Janayugom Online

വിദേശയാത്രക്കാർക്കുള്ള ക്വാറന്റൈൻ ചൈന ഒഴിവാക്കി

വിദേശയാത്രക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധന ചൈന ഒഴിവാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ചൈന സമ്പര്‍ക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 

പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന തീരുമാനിച്ചത്. സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ക്വാറന്റൈനും പല പ്രദേശങ്ങളിലും നിർബന്ധിത ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ചൈനീസ് സമ്പദ്‍വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. 

Eng­lish Summary;China waives quar­an­tine for for­eign travelers
You may also like this video

Exit mobile version