കിഴക്കന്‍ ലഡാക്കില്‍ ചൈന പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ആ രാജ്യത്തിന്റെ അധീനതയിലുള്ള സ്ഥലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ വിവിധ ഘട്ടങ്ങളിലായി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. തുടർന്നും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ വർഷം മാർച്ചിൽ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകൾ അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ബാഗ്ചി പറഞ്ഞു.
English summary;China’s construction: India says it is closely monitoring
You may also like this video;