Site iconSite icon Janayugom Online

ചെെനയുടെ അധിനിവേശം അംഗീകരിക്കില്ല

ഇന്ത്യൻ അതിർത്തിപ്രദേശത്തെ ചൈനയുടെ അനധികൃത അധിനിവേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വർഷങ്ങളായി അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉൾപ്പെടെ അതിർത്തിയിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പ്രദേശത്തെ അത്തരം അധിനിവേശം അംഗീകരിക്കുകയോ ചൈനീസ് അവകാശവാദങ്ങൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അധിനിവേശത്തിനെതിരെ

നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പെന്റഗൺ റിപ്പോർട്ട് നമ്മുടെ ശ്രദ്ധിയിലുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ ഏറ്റുമുട്ടിയതു മുതൽ ഇന്ത്യയും ചൈനയും അതിർത്തിയിൽ തർക്കത്തിലായിരുന്നു. ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാൽ മരിച്ചവരുടെ എണ്ണം നാലായാണ് ചൈന രേഖപ്പെടുത്തിയത്. 

നിരവധി തവണത്തെ ചർച്ചകൾക്ക് ശേഷം ഫെബ്രുവരിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് ട്സോ തടാകത്തിൽ നിന്ന് ചൈനയും പിൻമാറി. ജൂലൈ 31ന് നടന്ന കമാൻഡർതല ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും ഗോഗ്രയിൽ നിന്ന് പിൻവാങ്ങാനും സമ്മതിച്ചിരുന്നു. 

Eng­lish Sum­ma­ry : chi­nas encroach­ment wont be accepted

You may also like this video :

Exit mobile version