Site icon Janayugom Online

ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നത് വൻ വിലയുള്ള പച്ചമരുന്നിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്

ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നത് വൻ വിലയുള്ള പച്ചമരുന്നിന് വേണ്ടിയെന്ന് ഇൻഡോ പെസഫിക് സെന്റർ ഫോർ സ്​ട്രാറ്റജിക് കമ്യു​ണിക്കേഷൻ. കോർഡിസെപ്സ് എന്ന ചിത്രശലഭപ്പുഴു ഫംഗസ് അഥവാ ഹിമാലയൻ ഗോൾഡിന് വേണ്ടിയാണ് ചൈന കടന്നുകയറ്റം. ഹിമാലയൻ ഗോൾഡ് എന്ന പച്ചമരുന്നിന് ചൈനയിൽ വൻ വിലയാണുള്ളത്. ഇതിന് ചൈനയിൽ സ്വർണത്തിനേക്കാൾ വിലയുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഹിമാലയത്തിലാണ് ധാരളമായി ഇവ കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഹായ്-ടിബറ്റൻ പീഠഭൂമിയുടെ ഉന്നതങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. 2022ൽ കോർഡിസെപ്സിന്റെ മാർക്കറ്റ് വില 1072.50 മില്യൺ യു എസ് ഡോളറാണ്. കോർഡിസെപ്സിന്റെ വൻ ഉത്പാദകരും കയറ്റുമതിക്കാരും ചൈനയാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ചൈനയിലെ ക്വിങ്ഹായിയിൽ കോർഡിസെപ്സ് വിളവെടുപ്പ് കുറഞ്ഞു. ഇതോടെയാണ് ഇത്തരത്തില്‍ കടന്നു കയറാൻ ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയിൽ വൃക്ക തകരാറുകൾ മുതൽ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും കോർഡിസെപ്സാണ് മരുന്നായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ടിബറ്റൻ പീഠഭൂമിലയിലെ വീടുകളിലെ പ്രധാന വരുമാനവും കോർഡിസെപ്സ് ഫംഗസ് വിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ കടന്നുകയറ്റത്തിന്റെ കാരണം തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല.

Eng­lish Sum­ma­ry: Chi­nese Army intrud­ed into Indi­an ter­ri­to­ry to col­lect Cordy­ceps fungus
You may also like this video

Exit mobile version