Site iconSite icon Janayugom Online

ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കോവിഡിനെതിരെ ചൈനയുടെ പ്രതിരോധ വാക്‌സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നതായി പുതിയ പഠനം.
ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അര്‍ബുദം ബാധിച്ചുവെന്ന് കണ്ടെത്തല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ചൈനീസ് എന്‍എച്ച്‌സി മുന്നറിയിപ്പ് നല്‍കി. ചൈനയിലെ 18 പ്രവിശ്യകളിലേക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍യിയത്. ഹെബെയ്, ലിയോനിങ്, സിചുവാന്‍, ഷാന്‍ഷി, തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രക്താര്‍ബുദം ബാധിച്ചുവെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. ചൈനയുടെ കോവിഡ് വാക്സിനുകള്‍ വലിയ തോതിലാണ് മറ്റ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ചൈനയുടെ സിനോഫാം വാക്‌സിനും, സിനോവാക്-കൊറോണവാക് വാക്‌സിനും അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്‍കിയിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് രണ്ട് വാക്‌സിനും വികസിപ്പിച്ചത്. 1.5 ബില്ല്യണിലധികം വാക്‌സിനുകളാണ് ചൈന ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത്.

Eng­lish Summary:Chinese covid vac­cine caus­es leukemia; Shock­ing report
You may also like this video

Exit mobile version