Site iconSite icon Janayugom Online

ചൈനയുടെ വിമാനങ്ങള്‍ ഇറാനിലെത്തിയെന്ന്

ഇറാനിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണത്തിന്‌ സഹായവുമായി അമേരിക്ക നേരിട്ട് ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇറാന് പിന്തുണയുമായി ചൈന രം​ഗത്തെത്തിയതായി പാശ്ചാത്യമാധ്യമങ്ങള്‍. ചൈനയിൽനിന്ന് മൂന്നു കാർഗോ വിമാനങ്ങൾ രഹസ്യമായി ഇറാനിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇറാന് പടക്കോപ്പുകള്‍ എത്തിക്കാനുള്ള രഹസ്യ ദൗത്യമാണിതെന്നും റഡാറുകളില്‍ ദൃശ്യമാകാതിരിക്കാന്‍ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിച്ചു. പ്രകോപനമില്ലാതെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണത്തെ ചൈന അതിശക്തമായി അപലപിച്ചിരുന്നു.

Exit mobile version