
ഇറാനിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണത്തിന് സഹായവുമായി അമേരിക്ക നേരിട്ട് ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇറാന് പിന്തുണയുമായി ചൈന രംഗത്തെത്തിയതായി പാശ്ചാത്യമാധ്യമങ്ങള്‍. ചൈനയിൽനിന്ന് മൂന്നു കാർഗോ വിമാനങ്ങൾ രഹസ്യമായി ഇറാനിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇറാന് പടക്കോപ്പുകള്‍ എത്തിക്കാനുള്ള രഹസ്യ ദൗത്യമാണിതെന്നും റഡാറുകളില്‍ ദൃശ്യമാകാതിരിക്കാന്‍ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിച്ചു. പ്രകോപനമില്ലാതെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണത്തെ ചൈന അതിശക്തമായി അപലപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.