Site icon Janayugom Online

ഇന്ത്യന്‍ എതിര്‍പ്പ് മറികടന്ന് ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്

ചൈനീസ് കപ്പല്‍ യുവാന്‍ വാംഗ് ഫൈവ് ശ്രീലങ്കന്‍ തുറമുഖത്ത് എത്തി. ഹമ്പന്‍ടോട്ട തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്. 22 വരെ ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പ് മറികടന്നാണ് കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയത്. ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള ‘’യുവാന്‍ വാംഗ് 5’’ എന്ന കപ്പലിന്റെ സാന്നിധ്യത്തെ ഇന്ത്യ എതിര്‍ത്തതോടെ യാത്ര വൈകിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ചൈനയോട് അഭ്യര്‍ഥിച്ചിരുന്നു.

ഹമ്പന്‍ടോട്ടയ്ക്ക് 600 നോട്ടിക്കല്‍ മൈല്‍ അകലെ ഏതാനുംദിവസമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കപ്പലിന് ശ്രീലങ്ക പ്രവേശനാനുമതി നല്‍കുകയായിരുന്നു. സുരക്ഷാ-സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.

Eng­lish sum­ma­ry; Chi­nese ship sails to Sri Lankan port over Indi­an objections

You may also like this video;

Exit mobile version