Site icon Janayugom Online

പ്രബന്ധ വിഷയം: ചെറിയൊരു പിഴവിനെ പർവതീകരിച്ചു, ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി; ചിന്താ ജെറോം

ഗവേഷണ പ്രബന്ധ വിവാദത്തിൽ പ്രതികരിച്ച് യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിശക് സംഭവിച്ചതാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.   വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിന്ത.

സാന്ദര്‍ഭികമായ തെറ്റ് സംഭവിച്ചതാണെന്നും, ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും ചിന്ത പറഞ്ഞു. പ്രബന്ധത്തില്‍ മോഷണം ഉണ്ടായിട്ടില്ല. ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ചിന്ത പറഞ്ഞു. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രബന്ധം പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ തെറ്റുകളെല്ലാം ശ്രദ്ധിക്കും. വിഷയത്തെ പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: chintha jerome expla­na­tion on the­sis controversy
You may also like this video

Exit mobile version