ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസാര വൈകല്യമുള്ളകുട്ടികള്‍ക്കായി സ്പീച്ച് ബിഹെവിയറല്‍ ഒക്കുപേഷണല്‍ തെറാപ്പി ആരംഭിച്ചു. ഈ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആണ് ചിറയിന്‍കീഴ്. ബ്ലോക്കിന് കീഴിലെ ആറ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് സ്പീച്ച് തെറാപ്പി നല്‍കുന്നത്. ഇതിനായി രണ്ട് സ്പീച്ച് തെറാപ്പിസ്റ്റുമാരെ ബ്ലോക്കില്‍ നിയമിച്ചിട്ടുണ്ട്.
ആഴ്ചയില്‍ രണ്ട് ദിവസം വീതം ആറ് പഞ്ചായത്തുകളിലെയുംബഡ്സ് സ്‌കൂളുകളിലും അങ്കണവാടികളിലുമായാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം കുട്ടികളിലെ സംസാര — പെരുമാറ്റ വൈകല്യംകണ്ടെത്തി സ്പീച്ച് തെറാപ്പി നല്‍കാന്‍ സാധിച്ചതായി ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി സി പറഞ്ഞു.
ആരോഗ്യഭവനം, സുരക്ഷ തുടങ്ങിയ സമഗ്ര ആരോഗ്യ പദ്ധതികളോടൊപ്പം സ്പീച്ച് ബിഹെവിയറല്‍ ഒക്കുപേഷണല്‍ തെറാപ്പി പോലെയുള്ള മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കുക വഴിആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘ആരോഗ്യ കേരളം’ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് നേടിയിരുന്നു.
english summary; Chirayinkeezhu Block Panchayat with Speech Therapy Service
you may also like this video;