Site icon Janayugom Online

ക്രിസ് ഹിപ്‍കിന്‍സ് ന്യൂസിലന്‍‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

hipkins

ന്യൂസിലന്‍ഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‍കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 14 വരെ ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി തുടരും. 

ഗവര്‍ണര്‍ ജനറല്‍ സിന്‍സി കിറോ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളില്‍ ഞാന്‍ ഊര്‍ജസ്വലനും ആവേശഭരിതനുമാണെന്ന് ഹിപ്കിന്‍സ് പ്രതികരിച്ചു. ജസീന്ത സര്‍ക്കാരില്‍ പൊലീസ്, വിദ്യാഭ്യാസ, പൊതുതെരഞ്ഞെടുപ്പ് മന്ത്രിയായിരുന്നു ഹിപ്കിന്‍സ്. കോവിഡ് നിയന്ത്രണ വകുപ്പിന്റെ ചുമതല വഹിച്ച ഹിപ്കിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

കാര്‍മല്‍ സെപ്പുലോനി ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് പസഫിക് ദ്വീപിന്റെ പാരമ്പര്യമുള്ള ഒരാള്‍ ന്യൂസിലന്‍ഡിന്റെ ഉപപ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 

Eng­lish Sum­ma­ry: Chris Hip­kins sworn in as Prime Min­is­ter of New Zealand

You may also like this video

Exit mobile version