Site iconSite icon Janayugom Online

ക്രിസ്‌മസ് –ന്യൂഇയർ; കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിൻ

ക്രിസ്‌മസ് –ന്യൂഇയർ യാത്രകള്‍ പരി​ഗണിച്ച് കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. വ്യാഴം മുതൽ ജനുവരി രണ്ടു വരെ സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകളുടെ ക്രമീകരണം. ഇതിനുപുറമെ മറ്റ് സെക്ഷനുകളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളടക്കം സർവീസ് നടത്തുന്നുണ്ട്. മൊത്തം 51 സ്പെഷ്യൽ ട്രെയിനാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.

യാത്രക്കാർ കൂടുതലാകുന്ന സാഹചര്യം പരി​ഗണിച്ച് ട്രെയിൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് നടപടി. എന്നാൽ, ബം​ഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇത്തവണയും റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടില്ല. 

ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകൾ

06046 എറണാകുളം ജങ്ഷൻ — എംജിആർ ചെന്നൈ സെൻട്രൽ (ഡിസം. 22)
06063 ചെന്നൈ എ​ഗ്മോർ — കൊല്ലം (ഡിസം. 23)
06045 എംജിആർ ചെന്നൈ സെൻട്രൽ — എറണാകുളം ജങ്ഷൻ (23)
06035 എറണാകുളം ജങ്ഷൻ — വേളാങ്കണ്ണി (24)
06064 കൊല്ലം — ചെന്നൈ എ​ഗ്മോർ (25)
06036 വേളാങ്കണ്ണി — എറണാകുളം ജങ്ഷൻ (25)
06065 ചെന്നൈ എ​ഗ്മോർ കൊല്ലം (26)
06068 എറണാകുളം ജങ്ഷൻ- താംബരം (26)
06067 താംബരം — എറണാകുളം ജങ്ഷൻ (27)
06066 കൊല്ലം — ചെന്നൈ എ​ഗ്മോർ (27)
06061 ചെന്നൈ എ​ഗ്മോർ കൊല്ലം (28)
06062 കൊല്ലം — ചെന്നൈ എ​ഗ്മോർ (29)
06063 ചെന്നൈ എ​ഗ്മോർ — കൊല്ലം (30)
06035 എറണാകുളം ജങ്ഷൻ വേളാങ്കണ്ണി (31)
06064 കൊല്ലം — ചെന്നൈ എ​ഗ്മോർ (ജനു.1)
06036 വേളാങ്കണ്ണി — എറണാകുളം ജങ്ഷൻ (1)
06068 എറണാകുളം ജങ്ഷൻ — താബരം (2)

Eng­lish Summary:Christmas – New Year; 17 spe­cial train to Kerala
You may also like this video

Exit mobile version