Site iconSite icon Janayugom Online

ക്രിസ്മസ്, പുതുവത്സരം, ശബരിമല സീസൺ; സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ

ക്രിസ്മസ്, പുതുവത്സരം, ശബരിമല ഉത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു. (ട്രെയിൻ നമ്പർ 06083/06084) നാഗർകോവിൽ ജങ്ഷൻ — മഡ്ഗാവ് പ്രതിവാര സ്പെഷ്യലുകൾ 23 മുതല്‍ ജനുവരി ആറ് വരെ (ചാെവ്വ) രാവിലെ 11.40ന് നാഗർകോവിൽ ജങ്ഷനില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.50ന് മഡ്ഗാവില്‍ എത്തിച്ചേരും. തിരിച്ച് 24 മുതല്‍ ജനുവരി ഏഴ് വരെ (ബുധൻ) രാവിലെ 10.15 ന് മഡ്ഗാവില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് നാഗര്‍കോവിലില്‍ എത്തിച്ചേരും. (ട്രെയിൻ നമ്പർ 06041/06042) മംഗളൂരു ജങ്ഷൻ — തിരുവനന്തപുരം നോർത്ത് വീക്ക്‌ലി സ്‌പെഷ്യൽ ട്രെയിൻ ഏഴ് മുതല്‍ ജനുവരി 18 വരെ (ഞായര്‍) വെെകിട്ട് ആറിന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. തിരിച്ച് എട്ട് മുതല്‍ ജനുവരി 19വരെ (തിങ്കള്‍) രാവിലെ 8.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 8.30 ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.
(ട്രെയിൻ നമ്പർ 07117 / 07118) സിർപൂർ കാഘസ്‌നഗർ — കൊല്ലം — ചർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 13ന് രാവിലെ 10ന് സിർപൂർ കാഘസ്‌നഗറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10ന് കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് 15ന് പുലർച്ചെ 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ചർലപ്പള്ളിയിൽ എത്തിച്ചേരും. (ട്രെയിൻ നമ്പർ 07119 / 07120) ചർലപ്പള്ളി — കൊല്ലം — ചർലപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 17, 31 തീയതികളിൽ രാവിലെ 10.30 ന് ചർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് 19, ജനുവരി രണ്ട് തീയതികളിൽ പുലർച്ചെ 2.30 ന് കൊല്ലം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.20 ന് ചർലപ്പള്ളിയിൽ എത്തിച്ചേരും.

(ട്രെയിൻ നമ്പർ. 07121 / 07122) ചർലപ്പള്ളി — കൊല്ലം — ചർലപ്പള്ളി സ്പെഷൽ (വാറങ്കൽ, വിജയവാഡ, റെനിഗുണ്ട, തിരുപ്പതി, കാട്പാടി വഴി) ട്രെയിൻ 20ന് രാവിലെ 11.15 ന് ചർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10ന് കൊല്ലം ജങ്ഷനിൽ എത്തിച്ചേരും. തിരിച്ച് 22ന് പുലർച്ചെ 2:30 ന് കൊല്ലം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12:30 ന് ചർലപ്പള്ളിയിൽ എത്തിച്ചേരും. (ട്രെയിൻ നമ്പർ 07123 / 07124) ഹസൂർ സാഹിബ് നന്ദേഡ് — കൊല്ലം — ചാർലപ്പള്ളി സ്പെഷ്യൽ ട്രെയിൻ 24ന് പുലർച്ചെ 4:25 ന് ഹസൂർ സാഹിബ് നന്ദേഡിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10ന് കൊല്ലം ജങ്ഷനിൽ എത്തിച്ചേരും. തിരിച്ച് 26ന് പുലർച്ചെ 2:30 ന് കൊല്ലം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12:30 ന് ചർക്കലപ്പള്ളിയിൽ എത്തിച്ചേരും.

Exit mobile version