കോവിഡ് 19 നീണ്ടു നില്‍ക്കുന്ന ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാളില്‍ ഇത്തരം ദീര്‍ഘകാല കോവിഡ് (ലോങ് കോവിഡ്) ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഓര്‍മ്മ കുറവ്, ക്ഷീണം, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് ദീര്‍ഘകാല കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എല്ലാ ശ്വസന പ്രശ്നങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ടതല്ല. എന്നാല്‍ ഒട്ടുമിക്ക കോവിഡ് കേസുകളിലും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെര്‍ജീനിയ യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ജെഫ്രി എം സ്റ്റുറേക്ക്, അലക്സാഡ്ര കാഡ്ല്‍ എന്നിവര്‍ പറയുന്നു.
കോവിഡിനു ശേഷം ചികിത്സയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും പരാതിപ്പെടുന്നത് തങ്ങള്‍ക്ക് പഴയപോലെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ല, ശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ്. ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡിനു ശേഷം അപകടകരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായും ഇവര്‍ പറഞ്ഞു.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍, രോഗബാധയ്ക്കു ശേഷവും സാമ്പിളുകളില്‍ വൈറസിന്റെ സാന്നിധ്യം ദീര്‍ഘകാലത്തേക്ക് കണ്ടെത്തുന്നവര്‍, ചില തരത്തിലുള്ള അസാധാരണമായ അസാധരോഗപ്രതിരോധ പ്രവർത്തനമുള്ളവര്‍ തുടങ്ങിയവരില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗവേഷകരെ സംബന്ധിച്ചിടത്തോളം, കോവിഡിന്റെ ഫലമായുണ്ടാകുന്ന വിവിധ തരം ശ്വാസകോശ സംബന്ധമായ അവസ്ഥകൾ എങ്ങനെ വികസിക്കുന്നു എന്ന് കണ്ടെത്താനുള്ള അവസരമാണ് ദീര്‍ഘകാല കോവിഡ് എന്ന് ജെഫ്രിയും അലക്സാഡ്രയും പറയുന്നു. ഇത്തരം കണ്ടെത്തലുകളിലൂടെ മാത്രമേ വേഗത്തിലുള്ള ചികിത്സ, രോഗമുക്തി എന്നിവയിലേക്ക് എത്തിക്കുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
English Summary: Chronic covid causes lung diseases
You may like this video also