Site iconSite icon Janayugom Online

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം ജനുവരിയില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 2,221 കോടിയുടെ സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. എന്നാൽ, 265 കോടി തരാമെന്നാണ് കേന്ദ്രം അറിയിച്ചത്. പക്ഷേ ആ തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു. പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64.47 ഹെക്ടർ ഏറ്റെടുത്ത് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി 402 ഗുണഭോക്താക്കളുടെ പുനരധിവാസ ലിസ്റ്റ് തയ്യാറാക്കി. അപ്പീൽ അപേക്ഷകൾ കൂടി പരിഗണിച്ച് 49 പേരെ കൂടി ഉൾപ്പെടുത്തി. 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version