ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ 11 വയസുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പുരോഹിതൻ അറസ്റ്റില്‍. പള്ളിയിലെ പുരോഹിതനായ ആൽബർട്ടാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സൈക്കിളിംഗിനായി പള്ളിയിൽ പോയപ്പോൾ വൈദികൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ബലാത്സംഗ വിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടിലെത്തിയ ഉടൻ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
English summary;Church Priest Arrested For Raping 11-Year-Old Girl In UP
You may also like this video;