ബിഹാറില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ജെഡിയു നേതാവ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി ഖാലിദ് അൻവര്‍ പറഞ്ഞു. ബിഹാറിൽ സിഎഎ നടപ്പാക്കില്ല. സംസ്ഥാനത്തെ 13 കോടി ജനങ്ങളും ബിഹാറികളാണെന്നും സിഎഎ, എൻആർസി, എൻപിആർ എന്നിവയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍ അധികാരത്തിൽ തുടരുന്നിടത്തോളം സിഎഎയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അൻവര്‍ പറഞ്ഞു.
English Summary: Citizenship Act will not be implemented in Bihar: JD(U) leader
You may also like this video