Site iconSite icon Janayugom Online

സിറ്റി ഗ്യാസ് പദ്ധതി ഇനി നഗരത്തിലെ ഫ്ലാറ്റുകളിലും

സിറ്റി ഗ്യാസ് പദ്ധതി നഗരത്തിലെ ഫ്ലാറ്റുകൾ എത്തിക്കാനുള്ള പദ്ധതി നടപ്പിലായി. കുമാരപുരത്തിന് സമീപമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ആദ്യത്തെ കണക്‌ഷൻ നൽകി. ഇനി ആറ് സമുച്ചയങ്ങളിലേക്കു കൂടി പൈപ്പ് വഴി പ്രകൃതിവാതകം എത്തും. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പിഎൻജിആർബി) ദേശീയ പ്രചാരണ 2.0 പരിപാടി കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് ഫ്ലാറ്റ് സമുച്ചയങ്ങൾക്കും കണക്‌ഷൻ നൽകുന്നത്. 75,000 ഉപയോക്താക്കൾക്ക് ഇങ്ങനെ പ്രകൃതിവാതകം എത്തിക്കുകയാണു ലക്ഷ്യം.

55,444 വീടുകൾ, 47 സിഎൻജി സ്റ്റേഷനുകൾ, 1507 കിലോമീറ്റർ ദൈർഘ്യം വരുന്ന പൈപ്പ്‌ലൈൻ ശൃംഖല എന്നിവ അടങ്ങുന്ന വിതരണസംവിധാനമാണ് ഇപ്പോൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ളത്. ഫ്ലാറ്റുകളിൽ പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയുടെ (ഡിപിഎൻജി) ഉദ്ഘാടനം കോൺഫിഡന്റ് ഗോൾ കോസ്റ്റിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.

Exit mobile version