Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര വിതരണം ഷാര്‍ജയില്‍ നടന്നു

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര സമർപ്പണവും, അനുസ്മരണവും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടന്നു. കേരള ഹൗസിങ് ബോർഡ്‌ ചെയർമാൻ പി പി സുനീർ സി കെ ചന്ദ്രപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ജൂറി അംഗം ഇ ടി പ്രകാശൻ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു. 2022 ദിർഹംവും, ഫലകവും അടങ്ങിയ ഈ വർഷത്തെ ചന്ദ്രപ്പൻ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകൻ സിജു പന്തളം ഏറ്റുവാങ്ങി. ഈ വർഷത്തെ പുരസ്കാര നിർണ്ണയം നടത്തുവാൻ മാധ്യമ പ്രവർത്തകരായ മിനി പത്മ, ഇ ടി പ്രകാശൻ എന്നിവരടങ്ങിയ ജൂറിയെയാണ് നിശ്ചയിച്ചത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചായിരുന്നു അവാർഡ് നിർണയം.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. വൈ. എ റഹിം, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, വിൽ‌സൺ തോമസ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി മെമ്പർ പ്രദീഷ് ചിതറ, വനിതകലാസാഹിതി ഷാർജ പ്രസിഡന്റ്‌ മിനി സുഭാഷ് എന്നിവർ സംസാരിച്ചു. ജിബി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സുബീർ എരോൾ സ്വാഗതവും, എയ്ഡൻ വർഗീസ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: CK Chan­drap­pan Smri­ti Award Cer­e­mo­ny was held in Sharjah
You may also like this video

YouTube video player
Exit mobile version