ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു. ചെന്നീര്‍ക്കര പഞ്ചായത്തില്‍ നല്ലാനിക്കുന്ന് താന്നി നില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് ഇലവുംതിട്ട ജംങ്ഷനിലുള്ള അര്‍ബര്‍ ഇന്‍ ബാറില്‍ ചെന്നീര്‍ക്കര സ്വദേശികളും അജിയും തമ്മില്‍ അടിയുണ്ടാകുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം മര്‍ദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബാറില്‍ നടന്ന സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മേസ്തിരിപ്പണിക്കാരനാണ് അജി.
English Summary:Clash at Ilavumthitta Bar; The beaten youth died
You may also like this video