കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി. കൊയ്യേരിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ അവകാശത്തെച്ചൊല്ലി രണ്ട് കുടുംബംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അവസാനം അടിയിൽ കലാശിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ചില ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് കയ്യേറ്റമുണ്ടാവുകയും രണ്ട് കുടുംബങ്ങളേയും അനുകൂലിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവിഭാഗങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിയത്. പിന്നീട് ക്ഷേത്രോത്സവത്തിന്റെ ചടങ്ങുകൾ പുനരാരംഭിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂട്ടയടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി

