9 March 2026, Monday

Related news

March 9, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 4, 2026
February 27, 2026
February 25, 2026
February 25, 2026

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി

Janayugom Webdesk
കോഴിക്കോട്
March 9, 2026 11:20 am

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി. കൊയ്യേരിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ അവകാശത്തെച്ചൊല്ലി രണ്ട് കുടുംബം​ഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അവസാനം അടിയിൽ കലാശിച്ചത്. ‌ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായി ചില ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് കയ്യേറ്റമുണ്ടാവുകയും രണ്ട് കുടുംബങ്ങളേയും അനുകൂലിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവിഭാ​ഗങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിയത്. പിന്നീട് ക്ഷേത്രോത്സവത്തിന്റെ ചടങ്ങുകൾ പുനരാരംഭിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂട്ടയടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.