കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ വിചാരണ തടവുകാരൻ ആക്രമിച്ചു. ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. സഹതടവുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് ചോദിച്ചതാണ് അക്രമത്തിന് കാരണം.
ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി ചവിട്ടുകയും കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് പുറമേ രണ്ട് ജയിൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

