ഞീഴൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യാതെ കേരള കോൺഗ്രസ് വിട്ടു നിന്നു. 15 അംഗ ഭരണ സമിതിയിൽ കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് മൂന്നും എൽഡിഎഫിന് നാലും എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസിലെ ജെയിംസ് ഫിലിപ്പ്, ജാൻസി ജോമോൻ, ശോഭനകുമാരി എന്നിവരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. കേരള കോൺഗ്രസ് വൈസ് ചെയർമാൻ കൂടിയായ മോൻസ് ജോസഫ് എംഎൽഎ ഇടപ്പെട്ടിട്ടുപോലും അംഗങ്ങള്‍ വഴങ്ങിയില്ല. തെരഞ്ഞെടുപ്പിൽ 8 പേരുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ചെറിയാൻ കെ ജോസ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ തന്നെ ശ്രീലേഖ മണിലാലും തെരഞ്ഞെടുത്തു.
യുഡിഎഫിൽ തമ്മിലടി: കോൺഗ്രസിന് വോട്ടു ചെയ്യാതെ കേരളാ കോൺഗ്രസ്

