Site iconSite icon Janayugom Online

തര്‍ക്കഭൂമി കൈയ്യേറി അനധികൃതനിര്‍മ്മാണം; സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ല പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

തര്‍ക്കഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മുന്‍ഗ്രാമത്തലവന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപോരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പിരക്കേല്‍ക്കുകയും ചെയ്തു. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച കാണിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മുന്‍ഗ്രാമതലവന്‍ സങ്കതയാദവിന്റെ വീടിനടുത്തുള്ള സര്‍ക്കാര്‍ ഭൂമി കൈവശം വക്കുന്നതുമായി ബന്ധപ്പെട്ടാണ് അമ്രേഷ് യാദവും രാംദുലാര്‍ യാദവും തമ്മില്‍ തര്‍ക്കമുണ്ടായത്.

സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്രേഷ് ജീവന്‍ രക്ഷിക്കാനായില്ല. സങ്കതയാദവ്, ഹനുമ യാദവ്, അമ്രേഷ് യാദവ്, പാര്‍വതി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്. തര്‍ക്കഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സങ്കതയാദവിന്റെ മകന്റെ പരാതിയില്‍ നിലവിലെ ഗ്രാമത്തലവന്‍, മകന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഗുണ്ടാനിയമപ്രകാരവും അനധികൃത കയ്യേറ്റത്തിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

Eng­lish Summary:clash over land dis­pute in UP, 4 killed
You may also like this video

Exit mobile version