Site iconSite icon Janayugom Online

ഉത്തർപ്രദേശിൽ പൊലീസുമായി ഏറ്റുമുട്ടൽ ; മൂന്ന് ഖാലിസ്ഥാനി ഭീകരരെ വധിച്ചു

ഉത്തർപ്രദേശിലെ പിലിഭിത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു. പഞ്ചാബിലെ ​ഗുരുദാസ് പൂറിൽ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ ഭീകരരെയാണ് കൊല്ലപ്പെട്ടത്. ഗുർവീന്ദർ സിങ്, വീരേന്ദർ സിങ്, ജസ്പ്രീത് സിങ് എന്നിവരാണ് മരിച്ചത് .
ആക്രമണം നടത്തിയ ശേഷം ഭീകരർ പഞ്ചാബ് വിടുകയായിരുന്നു. 

ഭീകരർക്കായി പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ഉത്തർപ്രദേശിലെ പിലിബിത്തിൽ ഉള്ളതായി പഞ്ചാബ് പൊലീസിൽ നിന്ന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക കമാൻഡോ സംഘം ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു.തിരച്ചിലിനിടെ പൊലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ പൊലീസ് വധിച്ചത്. 

Exit mobile version