മണിപ്പുരിൽ വീണ്ടം സംഘർഷം. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വംശീയ സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്ത് വംശീയ സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവസംഘർഷഭരിതമാണ്. വെള്ളിയാഴ്ച ബിഷ്ണുപുരിൽ വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആളുകള്‍ മണിപ്പുർ റൈഫിൾസിൻ്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു.
എന്നാല്‍ സുരക്ഷാസേന ശ്രമം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.