Site iconSite icon Janayugom Online

പെരിന്തല്‍ മണ്ണയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേരുടെ നില ഗുരുതരം

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമായിരുന്നു സംഘർഷം. ഇം​ഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ്‌ ഏറ്റുമുട്ടിയത്.

കുട്ടികളുടെ തലയ്ക്കും കയ്യിനുമാണ് പരിക്കേറ്റത്.തലയ്ക്കു സാരമായി പരിക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ വസ്തു ഉപയോ​ഗിച്ച് ഈ വിദ്യാർഥി മറ്റു മൂന്ന് പേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

Exit mobile version