അനധികൃത സായുധ സേനകള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ കൊളംബിയയിലെ അറോക്ക പ്രവിശ്യയില്‍23 പേര്‍ കൊല്ലപ്പെട്ടു. മയക്ക് മരുന്ന് കടത്ത് പോലുളള നിയമവിരുദ്ധ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണത്തിനായുളള പോരാട്ടമാണിതെന്ന് കൊളംബിയന്‍ സൈന്യം വ്യക്തമാക്കി.
2016 ലെ സമാധാന കരാര്‍ നിരസിച്ച കൊളംബിയയിലെ വിപ്ലവ സായുധ സേനയുടെ വിമതരുമായി നാഷണല്‍ ലിബറേഷൻ ആര്‍മി ഏറ്റുമുട്ടിയതോടെ വെനസ്വേലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അറൗക്കയില്‍ പോരാട്ടം പൊട്ടിപുറപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി ഡീഗോ മൊളാനോ അറിയിച്ചു.
അറോക്കയിലെ സ്ഥിതിഗതികള്‍ വിലയികുത്തി പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് സൈനിക പൊലീസ് നേതാക്കളുടെ യോഗം വിളിച്ചു. എന്നാല്‍ അയല്‍രാജ്യമായ വെനസ്വേല വിപ്ലവ സായുധ സേന, നാഷണല്‍ ലിബറേഷൻ ആര്‍മി തുടങ്ങിയ അനധികൃത സംഘടനകള്‍ക്ക് അഭയവും സഹായവും നല്കുന്നുവെന്നും ഡ്യൂക്ക് ആരോപിച്ചിരുന്നു.
ENGLISH SUMMARY:Clashes in Colombia: 23 killed
You may also like this video