Site iconSite icon Janayugom Online

സ്‌കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസ് ഫെബ്രുവരി 21 മുതല്‍; വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും കടക്കണം. ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി വ്യക്തമാക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററികളുടെ മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഒന്ന് മുതല്‍ 9വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തും.

eng­lish summary;Classes in schools from evening until Feb­ru­ary 21st

you may also like this video;

Exit mobile version