Site iconSite icon Janayugom Online

ക്ലീന്‍ കേരള; കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകള്‍, വര്‍ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിഷ്ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു

കഴിഞ്ഞ ഒരു മാസം ക്ലീൻ കേരള കമ്പനി കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും 42,190 കിലോഗ്രാം നിഷ്ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതിൽ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്.വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. 

പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിന്റെ വിവിധ സിമന്റ് ഫാക്ടറികളിൽ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീൻ കേരള കമ്പനി പ്രവർത്തിക്കുന്നത്.കെഎസ്ആർടിസിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെഎസ്ആർടിസിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ മറ്റ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടക്കുന്ന മാർച്ച് 30ന് മുമ്പ് തന്നെ പരമാവധി മാലിന്യം നീക്കി കെഎസ്ആർടിസിയെ ഹരിത പദവിയിലേക്ക് ഉയർത്താനാകും. 

Exit mobile version