Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; 310 ജില്ലകള്‍ അപകടമേഖലയില്‍

രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളാല്‍ ഏറ്റവും അപകടസാധ്യതയുള്ളത് 310 ജില്ലകളിലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 48 ജില്ലകളുമായി ഉത്തർപ്രദേശ് പട്ടികയിൽ ഒന്നാമതാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. 

ഇതിൽ 22 ജില്ലകൾ വളരെ ഉയർന്നതും 26 ജില്ലകള്‍ ഏറെ ദുർബലവുമാണെന്നും മറുപടിയില്‍ പറയുന്നു. യുപിക്ക് തൊട്ടുപിന്നാലെ 27 ജില്ലകളുള്ള രാജസ്ഥാനും ബിഹാറുമാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ പരമ്പരാഗതമായി ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ പോലും ആഘാതത്തിൽ നിന്ന് മുക്തമല്ല. ഹിമാചൽ പ്രദേശിലെ ആകെയുള്ള 12 ജില്ലകളിൽ എട്ടെണ്ണവും ഈ വിഭാഗത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

Eng­lish Summary:climate change; 310 dis­tricts in dan­ger zone

You may also like this video

Exit mobile version