Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനവും കേരളവും: പരിഷത്ത് സംസ്ഥാന സെമിനാർ സമാപിച്ചു

climateclimate

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാർ സമാപിച്ചു. ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സി ഡബ്ല്യൂ ആർ ഡിഎം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൺവിയോൺമെൻ്റ് സയൻസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് കാലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ആമുഖാവതരണം നടത്തി. സി ഡബ്ല്യൂ ആർ ഡിഎം ഡയറക്ടർ ഡോ. മനോജ് സാമുവൽ അധ്യക്ഷനായി. കാലാവസ്ഥ വ്യതിയാനം എന്ന സമാന്തര സെഷനിൽ കാലാവസ്ഥാ വ്യതിയാന പഠനം: നൂതന രീതികൾ എന്ന വിഷയത്തിൽ ഡോ. എസ് അഭിലാഷും കാലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയത്തിൽ ഡോ. ഗോപകുമാർ ചോലയിലും നൂതന ഊർജ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. എം ഷനീതും വിഷയം അവതരിപ്പിച്ചു. പ്രൊഫ: കെ ശ്രീധരൻ അധ്യക്ഷനായി.
ഭൂമി, ജലം, കൃഷി എന്ന രണ്ടാമത്തെ സമാന്തര സെഷനിൽ കാലാവസ്ഥാ മാറ്റവും സുഗന്ധവിളകളും എന്ന വിഷയം ഡോ. സി കെ തങ്കമണിയും കാലാവസ്ഥാ മാറ്റവും ജൈവ വൈവിധ്യ ശോഷണവും എന്ന വിഷയം ഡോ. സി സി ഹരിലാലും കാലാവസ്ഥാ മാറ്റവും കേരളത്തിന്റെ ജലസുരക്ഷയും എന്ന വിഷയം ഡോ. മനോജ് സാമുവലും കേരളത്തിന്റെ ഭൗമപരിസ്ഥിതി എന്ന വിഷയം ഡോ. എസ് ശ്രീകുമാറും അവതരിപ്പിച്ചു. ഡോ. കെ കിഷോർ കുമാർ അധ്യക്ഷനായി. മൂന്നാമത്തെ സമാന്തര സെഷനിൽ കാലാവസ്ഥാ വ്യതിയാനവും സമുദ്രവും എന്ന സെഷനിൽ തീരശേഷണം എന്ന വിഷയം ഡോ. കെ വി തോമസും സമുദ്ര വൈവിധ്യം എന്ന വിഷയം ഡോ. കെ വി അഖിലേഷും സമുദ്ര മലിനീകരണം എന്ന വിഷയം ഡോ. ബി ഷൈജുവും അവതരിപ്പിച്ചു. ഡോ: ബി എസ് ഹരികുമാർ അധ്യക്ഷനായി. നാലാമത്തെ സമാന്തര സെഷനിൽ ദുരന്ത മാനേജ്മെൻറ് എന്ന വിഷയത്തിൽ ദുരന്തപ്രതിരോധം പ്രാദേശിക തലത്തിൽ എന്ന വിഷയം ജി എസ് പ്രദീപും ദുരന്ത മാനേജ്മെന്റ് വയനാട് അനുഭവങ്ങൾ എന്ന വിഷയം സി കെ വിഷ്ണുദാസും ദുരന്തപ്രതിരോധം ദേശീയ അനുഭവങ്ങൾ എന്ന വിഷയം ടി ഗംഗാധരനും അവതരിപ്പിച്ചു. ടി ഗംഗാധരൻ അധ്യക്ഷനായി. പ്ലീനറി സെഷനിൽ പി രമേഷ് കുമാർ, വിനോദ് ആലഞ്ചേരി, ഡോ: സുമ വിഷ്ണുനാഥ്, സി റിസ്വാൻ, പി എം ഗീത, ബി രമേഷ് എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ 230 പ്രതിനിധികൾ പങ്കെടുത്തു. ടി പി സുകുമാരൻ സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Cli­mate Change and Ker­ala: Parishad State Sem­i­nar concluded

You may also like this video

Exit mobile version