Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: കൊച്ചിയടക്കമുള്ള നഗരങ്ങൾ കടലെടുക്കുമെന്ന് നാസ

nasa

നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെയും ചെറുപട്ടണങ്ങളെയും കടലെടുക്കുമെന്ന് നാസയുടെ പ്രവചനം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ അന്തർ സർക്കാർ സമിതിയുടെ റിപ്പോർട്ട് വിലയിരുത്തിയാണ് നാഷണൽ എയ്റോനോട്ടിക്സ് ആന്റ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്റെ ഈ പ്രവചനം. നിരവധി ഇന്ത്യൻ തീരദേശ നഗരങ്ങൾ 2.7 അടി വരെ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മുംബൈ, ഗോവ, കൊൽക്കത്ത, ചെന്നൈ, കൊച്ചി, വിശാഖപട്ടണം, കണ്ഡ്‌ല, ഒഖ, ഭാവ്നഗർ, മൊർമുഗാവ്, മംഗളുരു, പാരാദീപ്, ഖിദിർപുർ, തൂത്തുക്കുടി എന്നീ നഗരങ്ങളാണ് പട്ടികയിലുളളത്. സമുദ്രനിരപ്പ് ഉയരുന്നത് ആശങ്കാജനകമാണെന്ന് കഴിഞ്ഞ ദിവസം യുഎൻ സഭാസമിതി പുറത്തുവിട്ട ആറാം അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യ ഉൾപ്പെടെ 195 അംഗരാഷ്ട്രങ്ങളാണു സമിതിയിലുള്ളത്. ആയിരക്കണക്കിനു വർഷങ്ങളായി ഉണ്ടാകാതിരുന്ന മാറ്റങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം ഇപ്പോൾ സമുദ്രനിരപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും ഭീതിജനകമായ മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Cli­mate change: NASA warns of flood­ing in cities includ­ing Kochi

You may like this video

Exit mobile version