Site icon Janayugom Online

കാലാവസ്ഥാ മാറ്റം; ചര്‍മ്മ സംരക്ഷണത്തിന് അറിയേണ്ട കാര്യങ്ങള്‍

കാലാവസ്ഥാ വ്യതിയനം ചര്‍മ്മത്തില്‍ പല മാറ്റങ്ങളും വരുത്താറുണ്ട്. ചൂടും തണുപ്പും സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. കഠിനമായ ചൂടും തണുപ്പും സെന്‍സിറ്റീവ് ആയ ചര്‍മ്മം ഉള്ളവരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ചര്‍മ്മ വരള്‍ച്ചയും നിര്‍ജ്ജലീകരണവും. സ്കിന്‍ അലര്‍ജി, കറുത്ത പാടുകള്‍, മുഖക്കുരു, സണ്‍ ബേണ്‍ എന്നിവ. ചൂടുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തില്‍ സാധാരണമായി ഉണ്ടാകുന്ന പ്രശ്നമാണ് ചര്‍മ്മത്തിലെ വരള്‍ച്ച. നിര്‍ജ്ജലീകരണം കൊണ്ടും ഇത്തരത്തില്‍ ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാകാറുണ്ട്. ഇവയ്ക്ക് കൃത്യമായ പരിഹാരം കാണാന്‍ ത്വക്കിന്റെ അവസ്ഥ മനസിലാക്കി ചികിത്സ ഉറപ്പാക്കണം.

വരള്‍ച്ചയും നിര്‍ജ്ജലീകരണവും തമ്മിലുള്ള വ്യത്യാസം നിര്‍ജ്ജലീകരണവും വരള്‍ച്ചയും ഒരുപോലെ തോന്നുമെങ്കിലും രണ്ടും തികച്ചും വ്യത്യസ്തമാണ്. ചിലരില്‍ ജന്മനാല്‍ തന്നെ വരണ്ട ചര്‍മ്മമുള്ളവരായിരിക്കും. ഇവയ്ക്ക് പരിഹാരമായി ഇവര്‍ ചര്‍മ്മത്തിന് അനുയോജ്യമായ ക്രീമുകളും ഓയിലും പുരട്ടി ചര്‍മ്മത്തെ സാധാരണ നിലയിലേക്ക് എത്തിക്കണം. വരണ്ട ചര്‍മ്മമുള്ള ആളുകള്‍ക്ക് എക്സിമ, സോറിയാസിസ് മുതലായ ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.അതേസയമം ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥയാണ് നിര്‍ജ്ജലീകരണം.

 

ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍, ചൊറിച്ചില്‍, ചുളിവുകള്‍ തുടങ്ങിയ നിങ്ങളുടെ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഉണ്ടാകാറുണ്ട്. വരണ്ട ചര്‍മ്മം
ചിലര്‍ക്ക് സ്വാഭാവിക അവസ്ഥയായതിനാല്‍ അതിന് പ്രത്യേകിച്ച്‌ ഒരു ചികിത്സ ഇല്ല. ഇവയില്‍ നിന്ന് വ്യത്യസ്ഥമായ നിര്‍ജ്ജലീകരണം ചികിത്സിക്കാന്‍ കഴിയുന്ന ഒരു ചര്‍മ്മ രോഗമാണ്. വെള്ളത്തിന്റെ അഭാവം തന്നെയാണ് നിര്‍ജ്ജലീകരണം എന്ന് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ വേണ്ടത്ര വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്.

Eng­lish Sum­ma­ry: Cli­mate change; Things to know for skin care
You may also like this video

Exit mobile version